സംരംഭങ്ങളെ പരിചയപ്പെടുത്തി മൃഗസംരക്ഷണ വകുപ്പ് സെമിനാര്‍

google news
cxb

കൊല്ലം : വരുമാനത്തിനായി 10 സംരംഭങ്ങളെ പരിചയപ്പെടുത്തി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മൃഗസംരക്ഷണ വകുപ്പ് സെമിനാര്‍. 'മൃഗസംരക്ഷണം വരുമാനത്തിന്റെ പുതുവഴികള്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സുജിത് വിജയന്‍ പിള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഉത്പാദനം മുതല്‍ വിപണനം വരെ സാങ്കേതിക വിദ്യയെ കൂടി ആശ്രയിച്ചാല്‍ കര്‍ഷകര്‍ക്ക് ലാഭകരമാക്കാമെന്ന് അദ്ദേഹം പറഞ്ഞു.

മുട്ടക്കോഴിയിലെ പൂവന്‍മാരെ ഉപയോഗിച്ചുള്ള റെഡി- റ്റു ബ്രോയ്‌ലര്‍ സംരംഭങ്ങള്‍, ഇറച്ചിക്കോഴികളെ വളര്‍ത്തി തിരിച്ചെടുക്കുന്ന ഇന്റഗ്രേഷന്‍ പദ്ധതി, തടാകം വേണ്ടാത്ത താറാവു വളര്‍ത്തല്‍, ബ്രോയ്‌ലര്‍ കാട സംരംഭങ്ങള്‍,
ആദായമാകുന്ന  അരുമപ്പക്ഷികള്‍, വര്‍ണമത്സ്യങ്ങളുടെ പ്രജനനം, ബ്രോയ്‌ലര്‍ ആട് വളര്‍ത്തല്‍, നായ്ക്കള്‍- അലങ്കാരപ്പൂച്ച വളര്‍ത്തല്‍ എന്നിങ്ങനെ പുതുകാലത്തിനു യോജിച്ച ക്ലേശരഹിതമായ വീട്ടുമുറ്റ സംരംഭങ്ങള്‍ സെമിനാറില്‍ പരിചയപ്പെടുത്തി. 125 കര്‍ഷകര്‍ പങ്കെടുത്തു.

മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജി സുജാത അധ്യക്ഷയായി. ഡോ. കെ ജി പ്രദീപ് ക്ലാസ് നയിച്ചു.
മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി ഷൈന്‍ കുമാര്‍, ഡോ. ദീപ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.

Tags