കോഴിക്കോട് ദേശീയപാതയിൽ നിർമാണത്തിലിരുന്ന മതിലിന്റെ സ്ളാബ് തകർന്നുവീണു

slab

കോഴിക്കോട് ദേശീയപാതയിൽ നിർമാണത്തിലിരുന്ന മതിലിന്റെ സ്ളാബ് തകർന്നുവീണു. കോഴിക്കോട് കൊയിലാണ്ടിയിൽ തിരുവങ്ങൂർ അടിപ്പാതയ്ക്ക് സമീപമാണ് അപകടമുണ്ടായത്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് സ്ളാബ് മുകളിലേക്കുയർത്തുന്നതിനിടെ കയർ പൊട്ടി വീഴുകയായിരുന്നു. സർവീസ് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.

tRootC1469263">

ഒന്നരമീറ്റർ നീളവും വീതിയുമുള്ള കോൺക്രീറ്റ് സ്ളാബുകൾ ഇന്റർലോക്ക് രീതിയിൽ അടുക്കിയാണ് മതിൽ നിർമിക്കുന്നത്. ഈ സ്ളാബുകളെ ക്രെയിൻ ഉപയോഗിച്ച്‌ മുകളിലേയ്ക്ക് കയറ്റുന്നതിനിടെ ക്രെയിനുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടുകയായിരുന്നു.

Tags