പരാതി നല്‍കാന്‍ കഴിയാത്തവര്‍ക്കായി അട്ടപ്പാടിയില്‍ രണ്ടാമതും സിറ്റിംഗ് : മന്ത്രി കെ.കൃഷ്ണന്‍കുട്ടി

google news
attappadi

പാലക്കാട് : അട്ടപ്പാടി താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ പരാതി നല്‍കാന്‍ കഴിയാത്തവര്‍ക്കായി അട്ടപ്പാടിയില്‍ രണ്ടാമതും സിറ്റിംഗ് നടത്തുമെന്നും പരാതി നല്‍കാന്‍ കഴിയാത്തവര്‍ക്ക് ജില്ല കലക്ടര്‍ക്ക് പ്രത്യേകമായി പരാതി നല്‍കാവുന്നതാണെന്നും മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. അട്ടപ്പാടി താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വന്തം അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ പോലും പരിമിതികളുള്ള വിഭാഗമാണ് അട്ടപ്പാടിയിലേത്. അവരെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ ഒരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും നിലവില്‍ നടക്കുന്ന അദാലത്തില്‍ പരമാവധി പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.  

കാറില്‍ സഞ്ചരിക്കുന്നതും, ഭക്ഷണശാലകളില്‍ പോയി ഭക്ഷണം കഴിക്കുന്നതും സിനിമാശാലകളില്‍ പോയി സിനിമ കാണുന്നതും പോലുള്ള കുടുബ കാഴ്ച്ചകള്‍ അട്ടപ്പാടി ജനതയിലും ഉണ്ടാക്കേണ്ടത് സ്വാതന്ത്ര്യം കിട്ടി 75-ാം വര്‍ഷത്തില്‍ നമ്മുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍ എ അധ്യക്ഷനായ പരിപാടിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള്‍ ,അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണന്‍ , ജ്യോതി അനില്‍കുമാര്‍ , പി.രാമമൂര്‍ത്തി, ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര, സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, എ.ഡി.എം കെ. മണികണ്ഠന്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags