ആന്തൂർ നഗരസഭയിൽ ഷീ ടർഫ് ഒരുങ്ങുന്നു; നിർമ്മാണ പ്രവർത്തി ഉദ്ഘാടനം എം വി ഗോവിന്ദൻ എംഎൽഎ നിർവഹിച്ചു

Shea Turf is being prepared in Anthoor Municipality; MLA MV Govindan inaugurated the construction work

ധർമശാല: ആന്തൂർ നഗരസഭയിൽ ഒരുങ്ങുന്ന  ഷീ ടർഫിന്റെ നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം  എം വി ഗോവിന്ദൻ എംഎൽഎ നിർവഹിച്ചു. 69 ലക്ഷം രൂപ ചെലവിലാണ് നഗരസഭാ ആസ്ഥാന മന്ദിരത്തോടും മുൻസിപ്പൽ സ്റ്റേഡിയത്തോടും ചേർന്ന് ടർഫ് നിർമിക്കുന്നത്. 

Shea Turf is being prepared in Anthoor Municipality; MLA MV Govindan inaugurated the construction work

ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ വി സതീദേവി അധ്യക്ഷയായി.സ്ഥിരം സമിതി അധ്യക്ഷരായ ഓമന മുരളീധരൻ, കെ വി പ്രേമരാജൻ, പി ദീപ, കെ പി മോഹനൻ, എം ആമിന, മുൻ നഗരസഭാധ്യക്ഷരായ  പി കെ ശ്യാമള , പി മുകുന്ദൻ അസി എൻജിനീയർ ടി രൂപേഷ് എന്നിവർ സംസാരിച്ചു. നഗരസഭാ വൈസ് ചെയർമാൻ പാച്ചേനി വിനോദ് സ്വാഗതവും സെക്രട്ടറി കെ മനോജ് കുമാർ നന്ദിയും പറഞ്ഞു. 38 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയിലും നിർമിക്കുന്ന ടർഫിന് ചുറ്റും നൈലോൺ വലയും വിരിക്കും.

tRootC1469263">

Tags