എസ്.എഫ്.ഐ വിദ്യാർത്ഥി സമൂഹത്തിന് അപമാനം : അഡ്വ. മാർട്ടിൻ ജോർജ്

google news
mark

കണ്ണൂർ: ആൾമാറാട്ടം നടത്തി യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനിൽ ഏരിയ സെക്രട്ടറിയെ മത്സരിപ്പിക്കാനുള്ള എസ്.എഫ്.ഐ നീക്കം വിദ്യാർത്ഥി സമൂഹത്തിന് തന്നെ അപമാനമാണെന്നും സി.പി.എം നേതൃത്വത്തിന്റെ അറിവോടെ ഉന്നത നേതാക്കൾ ഇടപെട്ട് നടന്ന ആൾമാറാട്ട ഗൂഢാലോചനയിൽ സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും ഡി.സി.സി പ്രസിഡന്റ്‌
അഡ്വ. മാർട്ടിൻ ജോർജ്ജ്.

കെ.എസ്.യു ജില്ലാ കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തെ അട്ടിമറിക്കുന്ന എസ്.എഫ്.ഐ സമീപനത്തിലും സമാധാനപരമായി സമരം ചെയ്ത കെ.എസ്.യു നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച പോലീസ് നടപടിയിലും പ്രതിഷേധിച്ചാണ്
കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ പഴയ ബസ്റ്റാന്റിൽ  ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചത്.

ജില്ലാ പ്രസിഡന്റ്‌ എം.സി അതുൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി,ആഷിത്ത് അശോകൻ,ഹരികൃഷ്ണൻ പാളാട്,ഉജ്ജ്വൽ പവിത്രൻ,മുഹമ്മദ്‌ റിബിൻ,നവനീത് കീഴറ,രാഗേഷ് ബാലൻ,ജോസഫ് തലക്കൽ,അനുശ്രീ എ,തീർത്ഥ കട്ടേരി,മുഹമ്മദ്‌ റിസ്വാൻ, വർഷ.കെ, ഹരികൃഷ്ണൻ പൊറോറ,റിസാൻ എടയന്നൂർ എന്നിവർ പ്രസംഗിച്ചു.

Tags