വോട്ടെണ്ണലിൽ പടക്കകടകൾക്ക് നിയന്ത്രണം; ഇന്ന് മുതൽ ചൊവ്വാഴ്ച വരെ അടച്ചിടും ​​​​​​​

Restrictions on firecracker shops during vote counting; will be closed from today till Tuesday

 കണ്ണൂർ: നിയമ സഭ തെരെഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പടക്കകടകൾക്ക് നിയന്ത്രണമേർപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അരുൺ കെ വിജയൻ. ഇന്ന് മുതൽ ചൊവ്വാഴ്ച വരെ അടച്ചിടണമെന്നാണ് കളക്ടറുടെ നിർദ്ദേശം.  മുൻകരുതൽ നിർദേശം കണക്കിലെടുത്താണ്  ജില്ലയിലെ പടക്ക കടകൾ  അടച്ചിടുന്നത്.

 അതേസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ 11 മണ്ഡലങ്ങളിലെയും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വോട്ടെണ്ണൽ മെയ് നാലിന് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. പയ്യന്നൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ എന്നീ നാല് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂളിലും അഴീക്കോട്, കണ്ണൂർ, ധർമ്മടം, മട്ടന്നൂർ, പേരാവൂർ എന്നീ അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ചാല ചിൻടെക്കിലും തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും നടക്കും. 


 

Tags