അദാലത്തിൽ തീർപ്പാക്കാത്ത പരാതികൾക്ക് 15 ദിവസത്തിനകം പരിഹാരം : മന്ത്രി വി. അബ്ദുറഹിമാൻ

google news
dd

മലപ്പുറം : പരാതി പരിഹാര അദാലത്തിൽ ലഭിക്കുന്ന പരാതികൾക്ക് അവിടെ തന്നെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും സാധിക്കാത്തവക്ക് 15 ദിവസത്തിനകം പരിഹാരം കാണുമെന്നും കായിക- ന്യൂനപക്ഷ ക്ഷേമ- വഖഫ് ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച തിരൂർ താലൂക്ക് തല 'കരുതലും കൈത്താങ്ങും' അദാലത്ത്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ കുറുക്കോളി മെയ്തീൻ എം.എൽ.എ അധ്യക്ഷനായി.

ഡോ. കെ.ടി. ജലീൽ എം.എൽ.എ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എൻ.എം മെഹറലി,  ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, തിരൂർ സബ് കളക്ടര്‍ സച്ചിൻ കുമാർ യാദവ്, അസിസ്റ്റന്റ് കളക്ടര്‍ കെ. മീര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ.യു. സൈനുദ്ധീൻ, വകുപ്പ് തല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags