അശാസ്ത്രീയമായ റോഡ് വികസനത്തിനെതിരെ തുളിച്ചേരി നിവാസികള്‍ സായാഹ്‌ന ധര്‍ണ നടത്തി

google news
dddd
 
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ നടപ്പിലാക്കുന്ന തുളിച്ചേരി പ്രദേശവാസികളെ കുടിയിറക്കുന്ന റിങ് റോഡ്  നിര്‍മാണ പ്രവൃത്തി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തുളിച്ചേരി-കക്കാട് സ്പിന്നിങ് മില്‍ ആക്ഷന്‍ കമ്മിറ്റി എ.കെ.ജിആശുപത്രി പരിസരത്ത് സായാഹ്‌ന ധര്‍ണ നടത്തി. അന്‍പതോളം കുടുംബങ്ങളെ കുടിയിറക്കുന്ന അശാസ്ത്രീയമായ  റോഡുവികസനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സായാഹ്‌ന ധര്‍ണ നടത്തിയത്. റിട്ട. ഡി. എഫ്. ഒ കെ.കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.   അലക്‌സാണ്ടര്‍ നിക്‌സന്‍ അധ്യക്ഷനായി. ഹരിമിത്രന്‍ കെ.സി സ്വാഗതവും ബി. മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

Tags