പാലക്കാട്ട് പുനരുപയോഗ സാധനങ്ങളുടെ സംഭരണകേന്ദ്രം തുറന്നു

google news
ddddd

പാലക്കാട് : സ്വച്ച് ഭാരത് മിഷന്‍ (നഗരം) 2.0 മേരി ലൈഫ് മേരാ സ്വച്ച് ഷഹര്‍ പദ്ധതി വിഭാവനം ചെയ്ത ആര്‍.ആര്‍.ആര്‍ (റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍) സെന്റര്‍-പുനരുപയോഗ സാധനങ്ങളുടെ സംഭരണകേന്ദ്രം മണ്ണാര്‍ക്കാട് നഗരസഭയില്‍ ആരംഭിച്ചു. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിലവില്‍ ഉപയോഗമില്ലാത്ത വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, വീട്ടുപകരണങ്ങള്‍, പാത്രങ്ങള്‍, പുസ്തകങ്ങള്‍, ബാഗുകള്‍ തുടങ്ങിയവയെല്ലാം ശേഖരിച്ച് നഗരസഭയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് നല്‍കി മാലിന്യത്തിന്റെ അളവ് കുറയ്ക്കുക, പുനരുപയോഗ സാധ്യത വര്‍ധിപ്പിക്കുക, ജനങ്ങളില്‍ വലിച്ചെറിയല്‍ മുക്ത നഗരം സൃഷ്ടിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.

സമ്പൂര്‍ണ ഉറവിടമാലിന്യ സംസ്‌കരണം നടപ്പാക്കി പൊതുറോഡുകളും പൊതുയിടങ്ങളും മാലിന്യമുക്തമാക്കി നഗരസൗന്ദര്യം വര്‍ധിപ്പിക്കാനും മികവാര്‍ന്ന നഗരം സൃഷ്ടിക്കാനും നഗരസഭ ലക്ഷ്യമിടുന്നുണ്ട്.നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ. പ്രസീത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബാലകൃഷ്ണന്‍, മാസിത സത്താര്‍, ഹംസ കുറുവണ്ണ, മറ്റു നഗരസഭ കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി കൃഷ്ണകുമാരി, ക്ലീന്‍സിറ്റി മാനേജര്‍ വത്സന്‍ പങ്കെടുത്തു.

Tags