രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക സമിതിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു
Thu, 16 Mar 2023

കാസർഗോഡ് : രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക സമിതി മാര്‍ച്ച് 23ന് രാഷ്ട്രകവിയുടെ ജന്മദിനം മഞ്ചേശ്വരം ഹൊസങ്കടി ഗിളിവിണ്ടുവില്‍ വിപുലമായി ആഘോഷിക്കും. സമിതിയുടെ ബ്രോഷര്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പ്രകാശനം ചെയ്തു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി സെക്രട്ടറി ഉമേഷ് സാലിയന്‍, കേരളതുളു അക്കാദമി ചെയര്‍മാന്‍ കെ.ആര്‍.ജയാനന്ദ തുടങ്ങിയവര്‍ പങ്കെടുത്തു.