മയക്കുമരുന്ന് നൽകി ലൈംഗികാതിക്രമം : മുസ്ലീം ലീഗ് നേതാവിനെതിരെ പോക്സോ കേസെടുത്തു
Mon, 22 May 2023

കണ്ണൂർ :എംഡിഎംഎ നൽകി ബാലനെ ലൈംഗികാതിക്രമത്തിനിരയാക്കിയ ലീഗ് നേതാക്കൾക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. കാസർകോട് മുളിയാർ പഞ്ചായത്തിലെ ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡന്റും മുളിയാർ പഞ്ചായത്ത് രണ്ടാംവാർഡ് അംഗവുമായ എസ് എം മുഹമ്മദ്കുഞ്ഞിക്കും പ്രവർത്തകനായ തൈസീറിനുമെതിരെ പോക്‌സോ കേസിനുപുറമെ അതിക്രമത്തിനുമാണ് കേസെടുത്തത്.
എംഡിഎംഎ നൽകി തൈസീറും മുഹമ്മദ് കുഞ്ഞിയും കുട്ടിയെ പല തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് രണ്ട് പരാതികളാണ് വിദ്യാർഥി പൊലീസിന് നൽകിയത്. പ്രതികൾക്കായി പൊലീസ് തെരച്ചിൽ നടത്തി..