17 വയസുകാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ ശ്രമിച്ച ബന്ധുവിനെതിരെ പോക്സോ കേസെടുത്തു

google news
Police

കൂത്തുപറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീക അതിക്രമം കാണിച്ച ബന്ധുവിനെതിരെ കുത്തുപറമ്പ് പൊലിസ് പോക്‌സോ കേസെടുത്തു. ലൈംഗിക ചൂഷണത്തിന്വഴങ്ങാത്തതിന് ഇയാള്‍ പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയും പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. കുത്തുപറമ്പ് പൊലീസ്  സ്റ്റേഷന്‍ പരിധിയിലെ 17കാരിയായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് പോക്‌സോ നിയമപ്രകാരം കൂത്തുപറമ്പ് പോലീസ് കേസ് എടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം മുതല്‍ ഈ മാസം 21 വരെയുള്ള കാലയളവിലാണ് പെണ്‍കുട്ടിയോട് ഇയാള്‍ മോശമായി പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു

Tags