കണ്ണൂരിൽ ട്രെയിൻ തട്ടി റെയിൽവേ കരാർ ജോലിക്കാരി മരിച്ചു

google news
dead

കണ്ണൂർ: എടക്കാട് റെയിൽ റെയിൽവേ സ്റ്റേഷന് സമീപം കരാർ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ചു. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി കാത്തിയ( 40) ആണ് മരിച്ചത്. കണ്ണൂർ എടക്കാട് റയിൽവെ സ്റ്റേഷൻ പരിസരത്താണ് സംഭവം. ഏറണാട് എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്.

ചൊവ്വാഴ്ച  രാവിലെ 11.15 നാണ്  അപകടം. റെയിൽവെ എൻജിനിയറിങ് വിഭാഗം കരാർ ജീവനക്കാരിയായ കാത്തിയയുടെ നേതൃത്വത്തിൽ ഏറനാട് എക്സ്പ്രസ് കടന്നുപോകുന്ന സമയത്ത് റെയിൽവെ പാളത്തിൽ പരിശോധന നടത്തിവരികയായിരുന്നു ഇതിനിടെയാണ് അബദ്ധത്തിൽ ട്രെയിൻ തട്ടിയത് .മൃതദേഹം എടക്കാട് പൊലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം കണ്ണൂർ ഗവ: ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Tags