സർവീസിൽ നിന്നും വിരമിക്കുന്ന രാധാകൃഷ്ണൻ മാണിക്കോത്തിന് ജന്മനാടിന്റെ സ്നേഹാദരം മെയ് 28 ന് കയരളത്ത് നടക്കും

google news
dddd

കണ്ണൂർ: സർവീസിൽ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്തിന് ജന്മനാട് സാദരം സസ്നേഹമെന്ന പേരിൽ പൗര സ്വീകരണം നൽകുന്നു. മെയ് 28 ന് രാവിലെ 10 മണി മുതൽ കയരളം മേച്ചേരിയിൽ മാണിക്കോത്ത് കാർത്യായനി അമ്മ നഗറിൽ നടക്കും. രാവിലെ 10 മണിക്ക് മുഖ്യ രക്ഷാധികാരി അരവിന്ദാക്ഷൻ മാണിക്കോത്തിന്റെ അധ്യക്ഷതയിൽ കുടുംബാംഗങ്ങൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും .

തുടർന്ന് രാവിലെ 10 മണിക്ക് പയ്യന്നൂർ കൃഷ്ണമണി മാരാർ അവതരിപ്പിക്കുന്ന സോപാന സംഗീതം 12 മണിക്ക് കെ.പി.എസ് ടി എ കൾച്ചറൽ ഫോറം മാണിക്കോത്ത് സിംഫണി അവതരിപ്പിക്കുന്ന സിംഫണി സംഗീത വിരുന്ന്, മൂന്ന് മണിക്ക് കുഞ്ഞിമംഗലം കലാ കുടുംബം അവതരിപ്പിക്കുന്ന ശ്രുതിമധുരം 4.30 ന് കലാമണ്ഡലം മഹേന്ദ്രൻ അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ ശ്രുതിമധുരം 4.30 ന് കലാമണ്ഡലം മഹേന്ദ്രൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ അഞ്ച് മണിക്ക് കയരളം മനോജ് പണിക്കരും എം.വി ബാലകൃഷ്ണർ പെരുമലയൻ കൊളച്ചേരി വാദ്യ സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളവും അരങ്ങേറും. വൈകുന്നേരം 5.30 ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനവും പ്രാദേശിക ഗ്രന്ഥശാലകൾക്കുള്ള പുസ്തകവിതരണവും ചെയർമാൻ രവി മാണിക്കോത്തിന്റെ അധ്യക്ഷതയിൽ കഥാകൃത്ത് ടി.പത്മനാഭൻ നിർവഹിക്കും.

കെ.സി.രാജൻ മാസ്റ്റർ ആദരഭാഷണം നടത്തും. കൈതപ്രം ദാമോദരൻ നമ്പൂതിരി, സൂര്യ കൃഷ്ണമൂർത്തി, കാഞ്ഞങ്ങാട രാമചന്ദ്രൻ , കലക്ടർ എസ്. ചന്ദ്രശേഖർ, കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ എം.എൽ എ മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി സുമേഷ്, മുൻ മന്ത്രി പി.കെ ശ്രീമതി എന്നിവർ പങ്കെടുക്കും. വൈകുന്നേരം ഏഴു മണിക്ക് അർച്ചിത അനീഷ് കുമാറും ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും എട്ടു മണിക്ക് എവർഷൈൻസ്പോർട്ട് സ് ആൻഡ് ആർട്സ് ക്ളബ്ബ് മേച്ചേരി കയരളം അവതരിപ്പിക്കുന്ന മാർഗം കളിയും ഒപ്പനയും അരങ്ങേറും. തുടർന്ന് ചെന്താര ആർട്ട്സ് ആൻഡ്‌ സ്പോർട്സ് ക്ളബ്ബ് കിളിയളം അവതരിപ്പിക്കുന്ന തിരുവാതിര കളിയും നടക്കും. രാത്രി 8.30 ന് കരിങ്കാളി ഫെയിം കണ്ണൻ മംഗലത്ത് ഷൈജു അവതരിപ്പിക്കുന്ന പാട്ട് പൂരവും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ രവി മാണി ക്കോത്ത് ജനറൽ കൺവിൻ കെ.എൻ രാധാക്യഷ്ണൻ , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശ്രീധരൻ സംഘമിത്ര . മീഡിയാ കമ്മിറ്റി കൺവീനർ, പി.കെ ജയരാജ്, രാഹുൽ മാണിക്കോത്ത് തുടങ്ങിയവർ പങ്കെടുത്തു.

Tags