എ പ്ലസ് നോട്ടുബുക്കുമായി പ്രത്യാശ ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍

google news
sss

നീലേശ്വരം : നീലേശ്വരം നഗരസഭയുടെ കീഴിലുള്ള പ്രത്യാശ ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ നിര്‍മ്മിച്ച നോട്ടുബുക്കുകള്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ വിറ്റഴിക്കും. ഇതിനകം നിര്‍മ്മിച്ച അഞ്ഞൂറോളം നോട്ടുബുക്കുകള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്തയില്‍ നിന്ന് രാജാസ് സ്‌കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.എസ്.വീണ എറ്റുവാങ്ങി. ബഡ്‌സ് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കുടുംബശ്രീ ഉപജീവനോപാധി സംരംഭം എന്ന നിലയിലാണ് നോട്ടുബുക്ക് നിര്‍മ്മാണം ആരംഭിച്ചത്.

എ പ്ലസ് എന്നാണ് ബ്രാന്‍ഡിന്റെ പേര്. ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വീണ, ഗൈഡ് ക്യാപ്റ്റന്‍ കെ.പി.രാജേശ്വരി, എന്‍.എസ്.എസ് വൊളന്റിയര്‍ ലീഡര്‍ ഋതിക ബാലന്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സുഭാഷ് സ്വാഗതവും ബഡ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി.ജലജ നന്ദിയും പറഞ്ഞു.

Tags