പൂങ്ങോട് കെ സ്റ്റോര്‍ എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

google news
dgfj

കാസർഗോഡ് : വെള്ളരിക്കുണ്ട് താലൂക്കിലെ പൂങ്ങോട് കെ സ്റ്റോറും എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഗിരിജാ മോഹനന്‍ അദ്ധ്യക്ഷ വഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മയില്‍, പഞ്ചായത്ത് അംഗം ലിജിത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഗംഗാധരന്‍, വര്‍ഗീസ്, ലക്ഷ്മണ ഭട്ട് , രാജു, എ.കെ.ആര്‍.ആര്‍.ഡി.എ താലൂക്ക് പ്രസിഡന്റ് സജീവ് പാത്തിക്കര, ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസര്‍ മാഹീന്‍ സ്വാഗതവും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ജാസ്മിന്‍ കെ.ആന്റണി നന്ദിയും പറഞ്ഞു.


വെള്ളരിക്കുണ്ട് താലൂക്കില്‍ കോടോം ബേളൂര്‍ പഞ്ചായത്തില്‍ പേരിയയില്‍ കെ സ്റ്റോറിന്റെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി.ശ്രീജ അദ്ധ്യക്ഷ വഹിച്ചു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍, കോടോം ബേളൂര്‍ പഞ്ചായത്ത് അംഗം അനില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഗംഗാധരന്‍, വര്‍ഗ്ഗീസ്, ബിനോയ് ആന്റണി, മുസ്തഫ, ലക്ഷ്മണഭട്ട്, രാജു, പി.നന്ദകുമാര്‍, ഷിനോജ് ചാക്കോ,  ആന്റക്‌സ് പി ജോസഫ്, പ്രിന്‍സ് ജോസഫ്, സജീവ് പാത്തിക്കര (എ.കെ.ആര്‍.ആര്‍.ഡി.എ താലൂക്ക് പ്രസിഡന്റ് ) ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസര്‍  എസ്.മാഹിന്‍ സ്വാഗതവും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ രാജീവ് നന്ദിയും പറഞ്ഞു.

Tags