പോളിംഗ് ഡ്യൂട്ടി : ജീവനക്കാരുടെ വിവരങ്ങൾ ഇ ഡ്രോപ് സോഫ്റ്റ് വെയറിൽ നൽകണം
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇ- ഡ്രോപ് സോഫ്റ്റ്വെയർ( eDROP Software) മുഖേന നൽകണമെന്ന് ഇ ഡ്രോപ് നോഡൽ ഓഫീസർ അറിയിച്ചു. എല്ലാ ഗ്രാമപഞ്ചായത്ത് / മുനിസിപ്പൽ / കോർപ്പറേഷൻ സെക്രട്ടറിമാരും അവരവരുടെ കീഴിൽ വരുന്ന ജീവനക്കാരുടെ വിവരങ്ങൾ അപ് ലോഡ് ചെയ്യുവാനുളള നടപടികൾ ഇന്നു മുതൽ (29.10.2025) ആരംഭിക്കണം. സംസ്ഥാന സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,
tRootC1469263">കോർപ്പറേഷൻ, ബോർഡ്, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ, പി എസ് സി, എയ്ഡഡ് കോളേജുകൾ, സ്കൂളുകൾ, സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ ഒക്ടോബർ 31 ന് മുമ്പായി ‘e DROP Software’ ൽ രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതും നവംബർ ഏഴിന് മുമ്പായി ഡാറ്റാ എൻട്രി പൂർത്തീകരിച്ച് ഹാർഡ് കോപ്പി അക്നോളജ് മെൻ്റ് സഹിതം അതത് എൽ.എസ്.ജി.ഡി സെക്രട്ടറിമാർക്ക് സമർപ്പിക്കേണ്ടതുമാണ്. എൽ.എസ്.ജി.ഡി സെക്രട്ടറിമാർ സ്ഥാപനങ്ങളുടെ ലിസ്റ്റ്, ഹാർഡ് കോപ്പി, അക്നോളജ്മെൻ്റ് സഹിതം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കണം.
.jpg)

