പൊലീസുകാരനെ സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Jan 1, 2026, 18:53 IST
പൊലീസുകാരൻ സ്റ്റേഷനിൽ തൂങ്ങി മരിച്ചു. മുഹമ്മ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കളർകോട് സ്വദേശി എസ്.സന്തോഷ്‌കുമാർ (44) ആണ് മരിച്ചത്. സ്റ്റേഷൻ കെട്ടിടത്തിന് മുകളിലെ ഷീറ്റിട്ട ഭാഗത്താണ് സന്തോഷ് കുമാറിനെ തൂങ്ങിയ നിലയിൽ കണ്ടത്. ബുധനാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
tRootC1469263">ചൊവ്വാഴ്ച ജിഡി ഡ്യൂട്ടിയിലായിരുന്ന സന്തോഷ് കുമാർ രാവിലെ മുതൽ രാത്രി 9 വരെ സ്റ്റേഷനിലുണ്ടായിരുന്നു. നേരം വൈകിയിട്ടും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലമാണ് ജീവനൊടുക്കുന്നത് എന്നാണ് കുറിപ്പിലെ പരാമർശം.
.jpg)


