കണ്ണൂരിൽ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവതി റിമാന്‍ഡില്‍, കൂടുതല്‍ പരാതികളെന്ന് പൊലിസ്

google news
gfj

 കണ്ണൂര്‍: ചക്കരക്കല്ലില്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ മയ്യില്‍  ചെറുവത്തലമൊട്ടയിലെ  എന്‍.കെ.കെ ഹൗസില്‍ ഹയറുന്നിസയെ(41) തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നും കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. തളിപറമ്പ് സ്വദേശിയുള്‍പ്പെടെ പത്തുപേരാണ് പരാതി നല്‍കിയത്. ഇതോടെ കോടികളുടെ തട്ടിപ്പ് ഇവര്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. തളിപറമ്പ് സ്വദേശി രവീന്ദ്രനില്‍ നിന്നും ഇരുപതു പവന്റെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തുവെന്ന് പരാതി നല്‍കിയിട്ടുണ്ട്. മാലൂര്‍ സ്വദേശിനി റബീനയുടെ 42ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍, ചക്കരക്കല്ലിലെ ലതികയുടെ പത്തുപവന്‍, വലിയന്നൂരിലെ ജ്വല്ലറി ജീവനക്കാരല റയീസിന്റെ മുപ്പതുലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും ഇവര്‍തട്ടിയെടുത്തതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ചക്കരക്കല്‍ പൊലിസ് അറിയിച്ചു. 


മുണ്ടേരി സ്വദേശിനി റഹീമയുടെ 24 പവന്‍ തട്ടിയെടുത്ത കേസിലാണ് കഴിഞ്ഞ ദിവസം ഹയറുന്നിസയെ ചക്കരക്കല്‍ സി. ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റു ചെയ്തത്. വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചതുകൊണ്ടു കാര്യമില്ലെന്നും തനിക്ക്കടമായി തന്നാല്‍ ഒരു പവന് ആയിരം രൂപ വെച്ചു തരാമെന്നു പറഞ്ഞാണ് ഇവര്‍ ആളുകളെ വലയിലാക്കിയിരുന്നത്. വശ്യമായി ആളുകളെ സംസാരിച്ചു വലയില്‍ വീഴ്ത്തുന്ന ഹയറുന്നിസ പിന്നീട് മുങ്ങുകയാണ് പതിവെന്നാണ് പരാതി.

Tags