കടവത്തൂരില്‍ നാടോടിബാലികയെ ഇടിച്ചുതെറിപ്പിച്ചു നിര്‍ത്താതെ പോയ കാറിനായി പൊലിസ് അന്വേഷണമാരംഭിച്ചു

google news
Police

തലശേരി: കടവത്തൂരില്‍ നാടോടി ബാലികയെ ഇടിച്ചുതെറിപ്പിച്ചു നിര്‍ത്താതെ പോയ കാര്‍യാത്രക്കാരനായി  കൊളവല്ലൂര്‍ പൊലിസ് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. അപകടത്തില്‍പ്പെട്ട പത്തുവയസുകാരി ഗുരുതരാവസ്ഥയില്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്‌സയിലാണ്. വ്യാഴാഴ്ച്ച വൈകുന്നേരം ആറുമണിയോടെ കടവത്തൂര്‍ ടൗണിലായിരുന്നു അപകടം.മൈസൂര്‍ ഹുന്‍സൂര്‍ സ്വദേശി സുരേഷിന്റെ മകള്‍ ലക്ഷ്മിക്കാണ് പരുക്കേറ്റത്.

റോഡുമുറിച്ചുകടക്കുകയായിരുന്ന കുട്ടിയെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. എന്നാല്‍ അപകടമുണ്ടായിട്ടും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പുഴകളില്‍  മത്‌സ്യബന്ധനത്തിനായി കര്‍ണാടകയില്‍ നിന്നെത്തിയതാണ് സുരേഷും കുടുംബവും. ഇവര്‍ കടവത്തൂരിലാണ് താമസിച്ചുവരുന്നത്. സുരേഷിന്റെ പരാതിയില്‍ കേസെടുത്ത പൊലിസ് പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചുവരികയാണ്.

Tags