തലശ്ശേരിയിൽ പ്രണയം നടിച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെതിരെ പോക്‌സോ കേസെടുത്തു

google news
police

തലശേരി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു ലൈംഗീക ചൂഷണത്തിനിരയാക്കിയ യുവാവിനെതിരെ കണ്ണൂര്‍ സിറ്റി പൊലിസ് പോക്‌സോ കേസെടുത്തു.

കണ്ണൂര്‍ സിറ്റി പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. കടലായി  സ്വദേശി സാബിറിനെതിരെയാണ് പൊലിസ് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്‌സോ ചുമത്തി കേസെടുത്തത്.

കഴിഞ്ഞ മാര്‍ച്ച് ഒന്നിനും ഏപ്രില്‍ ഏഴിനുമിടെയില്‍ യുവാവ് പീഡിപ്പിച്ചുവെന്ന് കാണിച്ചു കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്.

Tags