പി.എം.എസ്.എസ് സ്കോളർഷിപ്പിന് ഉടൻ അപേക്ഷിക്കാം
Nov 27, 2025, 20:51 IST
പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കൾക്കും ഭാര്യമാർക്കുമുള്ള 2025-26 വർഷത്തെ പി.എം.എസ്.എസ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. serviceonline.gov.in/kerala എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 15 ആണ്.
tRootC1469263">ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം ആവശ്യമായ എല്ലാ രേഖകളുടെയും അസ്സൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. തുടർന്ന് അതിൻ്റെ പ്രിൻ്റ്ഔട്ട് ജില്ലാ സൈനികക്ഷേമ ഓഫീസിൽ എത്തിക്കണം. സ്കോളർഷിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 04972700069 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
.jpg)


