പിണറായി സർവീസ് സഹ: ബാങ്ക് എൻഡോവ്മെൻ്റ് വിതരണം ഉന്നത വിജയികളെ അനുമോദിക്കലും നടത്തി

Pinarayi Service Co: Bank Endowment Distribution and felicitation of top achievers

പിണറായി :പിണറായി സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. ബാങ്ക് പരിധിയിലെ വിദ്യാലയങ്ങളിൽ എൽ പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ പഠിക്കുന്നവർക്കാണ് വർഷങ്ങളായി നൽകി വരുന്ന ധനസഹായം വിതരണം ചെയ്തത്.

വികരുണൻ മാസ്റ്റർ മെമ്മോറിയൽ എൻഡോവ്മെൻ്റ് വിതരണവും ബാങ്കിലെ എ ക്ലാസ് മെമ്പർമാരുടെ മക്കളിൽ  എസ് എസ് എൽ സി , പ്ളസ് ടൂ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും ബാങ്ക് ഓഡിറ്റോറിയ ത്തിൽ നടത്തി.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഷബ്‌ന പരിപാടി ഉദ്ഘാടനം ചെയ്തു . ബാങ്ക് പ്രസിഡണ്ട്  കെ സുധാകരൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ കെ.പ്രേമൻ മുഖ്യാതിഥിയായി. ബാങ്ക് സെക്രട്ടറി  എ ശ്രീഗണൻ സ്വാഗതവും ഡയറക്ടർ സി കെ സത്യൻ നന്ദിയും പറഞ്ഞു

Tags