പൊ​തു​ജ​ന​ങ്ങ​ൾ ഫോ​ൺ വി​ളി​ക്കു​മ്പോ​ൾ വ​നം​വ​കു​പ്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​യി പോ​വു​ന്ന അ​വ​സ്ഥ​യുണ്ട് : മന്ത്രി എ.കെ ശശീന്ദ്രന്‍

google news
ak

ക​രു​ളാ​യി : പൊ​തു​ജ​ന​ങ്ങ​ൾ ഫോ​ൺ വി​ളി​ക്കു​മ്പോ​ൾ വ​നം​വ​കു​പ്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​യി പോ​വു​ന്ന അ​വ​സ്ഥ​യു​ണ്ടെ​ന്ന് വ​നം​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍. ക​രു​ളാ​യി നെ​ടു​ങ്ക​യ​ത്ത് വ​നം​വ​കു​പ്പി​ന്റെ വി​വി​ധ പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ത്ത​രം സ​മീ​പ​ന​ങ്ങ​ൾ ആ​വ​ര്‍ത്തി​ക്കാ​തി​രി​ക്കാ​ന്‍ സി.​സി.​എ​ഫി​നും വ​ന​പാ​ല​ക​ര്‍ക്കും മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി. വ​നം​വ​കു​പ്പി​ല്‍ കാ​ലോ​ചി​ത മാ​റ്റ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍, നാ​ട്ടു​കാ​ര്‍ വി​ളി​ക്കു​മ്പോ​ള്‍ ഓ​ഫാ​യി പോ​വു​ന്ന ഫോ​ണു​ക​ള്‍ വേ​ണോ​യെ​ന്ന് സി.​സി.​എ​ഫ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ​രി​ശോ​ധി​ച്ച് തി​രു​ത്ത​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍ത്തു.

കാ​ടി​നെ സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം മ​നു​ഷ്യ​രെ​ക്കൂ​ടി സം​ര​ക്ഷി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണി​പ്പോ​ള്‍ വ​നം​വ​കു​പ്പി​നു​ള്ള​തെ​ന്നും പ​റ​ഞ്ഞു. നി​ല​മ്പൂ​ര്‍ സൗ​ത്ത് ഡി​വി​ഷ​നി​ലെ നെ​ടു​ങ്ക​യം ഇ​ക്കോ ടൂ​റി​സം ഡോ​ര്‍മെ​റ്റ​റി, അ​മി​നി​റ്റി സെ​ന്റ​ര്‍ എ​ന്നി​വ​യു​ടെ ഉ​ദ് ഘാ​ട​ന​വും, കൊ​ടി​കു​ത്തി​മ​ല ന​ഗ​ര വ​നം പ​ദ്ധ​തി​യു​ടെ​യും, നി​ല​മ്പൂ​ര്‍ കെ​സ്‌​വി​ല്‍ ന​ഗ​ര വ​നം പ​ദ്ധ​തി​യു​ടെ​യും, പെ​രു​മ്പാ​വൂ​ര്‍ ടി​മ്പ​ര്‍ സെ​യി​ല്‍സ് ഡി​വി​ഷ​നി​ലെ വീ​ട്ടൂ​ര്‍ ഡി​പ്പോ ന​ഗ​ര വ​നം പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​ന​വും നെ​ടു​ങ്ക​യം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ മ​ന്ത്രി നി​ര്‍വ​ഹി​ച്ചു.

 

Tags