പി.ജി. മെഡിക്കൽ കോഴ്സുകൾ: ഒന്നാംഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Allotment
Allotment

കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി), സ്വാകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ 2025 ലെ പി.ജി. മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഫലം തടഞ്ഞു വയ്ക്കപ്പെട്ടിട്ടുള്ളവരുടേയും കേരള സ്റ്റേറ്റ് റാങ്ക് ലിസ്റ്റ് പ്രകാരം യോഗ്യത നേടാത്ത അപേക്ഷകരുടെയും ഓൺലൈൻ ഓപ്ഷനുകൾ അലോട്‌മെന്റിനായി പരിഗണിച്ചിട്ടില്ല. 

tRootC1469263">

താൽക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച പരാതികൾ നവംബർ 29 വൈകിട്ട് 5 നുള്ളിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കണം. വിശദമായ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.  

Tags