ബാംഗ്ളൂരിൽ തടവിൽ കഴിയുന്ന മദനിയുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. രാപ്പകൽ സമരം നടത്തുന്നു

eg

കണ്ണൂർ : ബാംഗ്ളൂരിൽ തടവിൽ കഴിയുന്ന പി.ഡി.പി.ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി സംസ്ഥാന വ്യാപകമായി രാപ്പകൽ സമരം സ്വത്തുന്നു.മാർച്ച് 15, 16 തീയ്യതികളിൽ സംസ്ഥാനത്തെ 14 ജില്ലകളിലും രാപ്പകൽ സമരം നടത്തുമെന്ന് സംസ്ഥാന ജനറൽ സിക്രട്ടറി നിസാർ മേത്തർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഗുരുതര രോഗാവസ്ഥയിൽ കഴിയുന്ന മദനിയെ കേരള ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ വിദഗ്ദ ഡോക്ടർമാരുടെ സംഘം സന്ദർശിച്ച് അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും നിസാർ മേത്തർ ആവശ്യപ്പെട്ടു. 

കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ നടക്കുന്ന സമരം വൈകുന്നേരം 4 മണിക്ക് സി.പി.എം ജില്ലാ സി ക്രട്ടറി എം.വി.ജയരാജൻ ഉൽഘാടനം ചെയ്യും.ജില്ലാ ജനറൽ സിക്രട്ടറി സുബൈർ പുഞ്ചവയൽ, അബ്ദുല്ല പയ്യന്നൂർ, ഹബീബ് തങ്ങൾ, ഷാജഹാൻ കീഴ്പ്പള്ളി, നൂറുദ്ദീൻ മാട്ടൂൽ, റഷാദ് മാട്ടൂൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Share this story