പയ്യന്നൂരില്‍ വീണ്ടും സിപി എം പ്രവര്‍ത്തകരുടെ അതിക്രമം, റോഡുവികസനത്തെ എതിര്‍ത്തവരുടെ കടകളുടെ പൂട്ടുകള്‍ നശിപ്പിച്ചതായി പരാതി

google news
ssss

 
കണ്ണൂര്‍: പയ്യന്നൂരില്‍ റോഡുവികസനത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ സി.പി. എം പ്രവര്‍ത്തകര്‍ നേതാക്കളുടെ ഒത്താശയോടെ സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കെതിരെ അതിക്രമം നടത്തുന്നത് തുടരുന്നതായി പരാതി. പെരുമ്പ- മാതമംഗലം റോഡ് വികസനവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട്  ഹൈക്കോടതിയില്‍  കേസിന് പോയവരുടെ കടകള്‍ തുറക്കാനാകാത്ത വിധം സി.പി. എം പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന സംഘം പൂട്ടിന് പശഒഴിച്ച് നശിപ്പിച്ച സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. 

കോറോം മുതിയലത്തെ എം.ജയപാലന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയായ ആകാശ് സ്റ്റോറിന്റെ നാല് പൂട്ടുകള്‍ക്കും മാരകമായ പശഒഴിച്ച് കട തുറക്കാന്‍ പറ്റാത്ത വിധത്തില്‍ നശിപ്പിച്ചു.സമീപത്തെ സി വി ദാമോദരന്റെ പല ചരക്ക് കടയുടെ രണ്ടു പൂട്ടുകളും മാരകമായ പശകലര്‍ത്തി തുറക്കാന്‍ പറ്റാത്ത വിധം നശിപ്പിച്ച നിലയിലാണ്. വെളളിയാഴ്ച്ച രാവിലെ ഏഴു മണിയോടെ കട തുറക്കാന്‍ എത്തിയപ്പോഴാണ് തുറക്കാന്‍ പറ്റാത്ത വിധം പശപുരണ്ടത് കണ്ടത്.തുടര്‍ന്ന് പയ്യന്നൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.എസ്.ഐ.എം.വി.ഷീജുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥല ഉടമകളില്‍ ചിലര്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെ ഹൈക്കോടതിയില്‍ കോടതിയില്‍ കേസും കൊടുത്തിരുന്നു.

കോടതി  സ്റ്റേ  നില നില്‍ക്കെ സ്ഥലം ചിലര്‍ കൈയ്യേറിയതിന് പിന്നാലെ കുറച്ചു ദിവസങ്ങളായി കേസിന് പോയവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴി സൈബര്‍ ആക്രമണം തുടരുകയായിരുന്നു.ഇതിനിടെയാണ്  വ്യാഴാഴ്ച്ച  രാത്രി വ്യാപാര സ്ഥാപനത്തിനു നേരെയുണ്ടായ അക്രമം. നേരത്തെ ഇവിടെ കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷകന്റെ വീടാക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയില്‍ റോഡുവികസനത്തിന്റെ ഭാഗമായി സ്ഥലം കൈയേറുന്നതില്‍ പ്രതിഷേധിച്ചു ഹൈക്കോടതിയെ സമീപിച്ചതിന്റെ വൈരാഗ്യത്തിലാണ് അഭിഭാഷകന്റെ വാഹനം തകര്‍ത്തത്. എന്നാല്‍ ഈ കേസിലെ പ്രതികളെ പിടികൂടാന്‍ ഇതിവരെ പൊലിസിന് കഴിഞ്ഞിട്ടില്ല.

Tags