കാല്‍നൂറ്റാണ്ടിന്റെ പെരുമയുമായി പയ്യന്നൂര്‍ കഥകളിയരങ്ങ് ; വാര്‍ഷികാഘോഷങ്ങള്‍ മെയ് 28ന് ശ്രീപ്രഭ ഓഡിറ്റോറിയത്തില്‍ നടത്തും

google news
ssss

കണ്ണൂര്‍: പയ്യന്നൂര്‍ കഥകളിയരങ്ങ് ഇരുപത്തിയഞ്ചാം വാര്‍ഷികം മെയ് 28 ന് രാവിലെ ഒന്‍പതു മണി മുതല്‍ പയ്യന്നൂര്‍ശ്രീ പ്രഭ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്നേ ദിവസംരാവിലെ ഒന്‍പതു മണിക്ക് ഭദ്രദീപം തെളിയിക്കല്‍ , പയ്യന്നൂര്‍ കൃഷ്ണമാരാരുടെ സോപാന സംഗീതം, രാവിലെ 10.30 ന് സാംസ്‌കാരികസമ്മേളനം എന്നിവ നടക്കും. സമ്മേളനത്തില്‍ പയ്യന്നൂര്‍ കഥകളി അരങ്ങിന്റെ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ സ്മാരക പുരസ്‌കാരം കലാമണ്ഡലം വൈശാഖിന് സമ്മാനിക്കും.

കഥകളിമേളത്തിലു പഞ്ചവാദ്യ രംഗത്തും മദ്ദളം വിശേഷമായ തലത്തില്‍ ഉപയോഗിക്കുന്ന വൈശാഖിന്റെ അന്യാദൃശ്യമായ മികവിനാണ് വൈശാഖിനെ അന്‍പതിനായിരം രൂപയും പുരസ്‌കാരവും നല്‍കുന്ന അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് മുഖ്യസംഘാടകനായ സ്വാമി കൃഷ്ണാനന്ദ ഭാരതി അറിയിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ സൂര്യ കൃഷ്ണമൂര്‍ത്തി, എം.രാജഗോപാല്‍ എം.എല്‍.എ , കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ.വി.ബാലകൃഷ്ണന്‍ , പയ്യന്നൂര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി.എം സന്തോഷ്, ഡോ.എന്‍.പി വിജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ.എം. അസിം , ഡോ.എം.കെ സുരേഷ് ബാബു, ടി.എം ജയകൃഷ്ണന്‍ , കെ എം വിജയകുമാരന്‍ , എന്നിവരും പങ്കെടുത്തു.

Tags