പത്തനാപുരത്ത് ടിപ്പറിനടിയിൽപ്പെട്ട് 29-കാരന് ദാരുണാന്ത്യം

accident-alappuzha

 കൊല്ലം: പത്തനാപുരം പട്ടാഴിയിൽ ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പട്ടാഴി വടക്കേക്കര മെതുകുമ്മേൽ വിനിത് ഭവനിൽ വിനീത് (29) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7 മണിയോടെ ആറാട്ടുപുഴ ജംഗ്ഷന് സമീപത്തായിരുന്നു അപകടം നടന്നത്. പട്ടാഴി ജംഗ്ഷനിൽ നിന്നും ബൈക്കും ടിപ്പർ ലോറിയും മുന്നിലും പിന്നിലുമായി വരികയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

വാഹനം ആറാട്ടുപുഴയ്ക്ക് സമീപമെത്തിയപ്പോൾ തൊട്ടുപിന്നാലെയെത്തിയ ടിപ്പർ ലോറി വലിയ ശബ്ദത്തിൽ ഹോൺ മുഴക്കി. ലോറിയുടെ ഹോൺ ശബ്ദം കേട്ട് ഭയന്ന വിനീത് പെട്ടെന്ന് ബൈക്ക് വശത്തേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. വീണ ഉടൻ തന്നെ തൊട്ടുപിന്നാലെ വന്ന ടിപ്പറിന്റെ പിൻചക്രം വിനീതിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തിൽ കുന്നിക്കോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags