കുളത്തൂപ്പുഴയിൽ സ്വകാര്യ ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

accident-alappuzha

കൊല്ലം : കുളത്തൂപ്പുഴയിൽ സ്വകാര്യ ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകുന്നേരം 5.30-ഓടെ പതിനൊന്നാംമയിൽ ഭാഗത്തുവെച്ചായിരുന്നു അപകടം നടന്നത്. 

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ജ്യോത്സനയ്ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് അല്പസമയം ഗതാഗതതടസ്സവും അനുഭവപ്പെട്ടു.

Tags