പറവൂരിൽ ഹൈക്കോടതി അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Jan 3, 2026, 19:58 IST
ഹൈക്കോടതി അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ തൂക്കുകുളം ചിത്തിരയിൽ അഞ്ജിത ബി.പിള്ളയെയാണ് (23) ഇന്നലെ വൈകിട്ട് മരിച്ച നിലയിൽ കണ്ടത്.
അജികുമാറിന്റെയും ബിന്ദുവിന്റെയും മകളാണ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരി ഡോ. അഞ്ജലി പിള്ള. പുന്നപ്ര പൊലീസ് കേസെടുത്തു.
tRootC1469263">.jpg)


