വനിതാ കമ്മീഷന്‍ അദാലത്ത്: പാലക്കാട് ജില്ലയിലെ 18 പരാതികള്‍ തീര്‍പ്പാക്കി

Women's Commission Adalat: 18 complaints of Palakkad district have been settled
Women's Commission Adalat: 18 complaints of Palakkad district have been settled

പാലക്കാട് : കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച പാലക്കാട് ജില്ലാതല അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. പാലക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന അദാലത്തില്‍ ചെയർപേഴ്സൺ പി. സതീദേവി, വനിതാ കമ്മീഷൻ അംഗം വി.ആര്‍. മഹിളാമണി തുടങ്ങിയവർ പരാതികള്‍ കേട്ടു. ആകെ 33 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.

27 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. സബ് ഇൻസ്പെക്ടർ മിനു മോൾ, അഡ്വ. ഷീബ, വനിതാ സെൽ എസ്ഐ സുദർശന എസ്, സി.പി.ഒ അനീഷ, കൗണ്‍സിലര്‍മാരായ സ്റ്റെഫി, ഡിംപിൾ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു. തുടർന്ന് കമ്മീഷൻ അംഗം വി.ആര്‍. മഹിളാമണി യുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ വനിതാ ജയിൽ സന്ദർശിക്കുകയും ചെയ്തു.
 

Tags