മാലിന്യ മുക്തനവ കേരളം കാംപയിൻ :സമ്പൂർണ്ണ മാലിന്യ മുക്ത ജില്ലയായി പാലക്കാട്

Waste-Free Kerala Campaign: Palakkad becomes a completely waste-free district
Waste-Free Kerala Campaign: Palakkad becomes a completely waste-free district

പാലക്കാട് : മാലിന്യ മുക്തനവ കേരളം കാംപയിന്റെ ഭാഗമായുള്ള മാലിന്യമുക്ത ജില്ല പ്രഖ്യാപനം തദ്ദേശ സ്വയംഭരണ, എക്‌സൈസ് പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു. ഒത്തു ചേർന്നാൽ അസാധ്യമായിട്ടൊന്നുമില്ല എന്ന ആശയം അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളാണ്
മാലിന്യമുക്ത നവകേരളം എന്ന ക്യാമ്പയിനിലൂടെ സംസ്ഥാനത്താകമാനം നടന്നതെന്ന് മന്ത്രി പറഞ്ഞു.

tRootC1469263">

ഹരിത കർമ്മ സേനാംഗങ്ങളുടെ മാലിന്യ ശേഖരണത്തിലും യൂസർഫീ കളക്ഷനിലും വലിയം മാറ്റം സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞു. യൂസർ ഫീ കളക്ഷനിലുണ്ടായ വർദ്ധനവ് മികച്ച നേട്ടമായി. മാലിന്യ സംസ്‌കരണ രംഗത്ത് നമ്മൾ നേടിയ ഓരോ നേട്ടങ്ങളെ നിലനിർത്തിയും ചെറിയ വിടവുകളെ പരിഹരിച്ചും മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.  

വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പരിപാടിയിൽ അധ്യക്ഷനായി. ജില്ലാ കലക്ടർ ജി പ്രിയങ്ക മുഖ്യ പ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എം കെ ഉഷ റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലയിലെ 4968 സ്ഥാപനങ്ങൾ, 29046 അയൽക്കൂട്ടങ്ങൾ, 1171 വിദ്യാലയങ്ങൾ, 111കലാലയങ്ങൾ, 218 പൊതുയിടങ്ങൾ, 284 ടൗണുകൾ, 37 വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഹരിത പദവി നേടി. ജില്ലയിൽ അജൈവമാലിന്യങ്ങൾക്കായി 176 ബിന്നും 40 ബോട്ടിൽ ബോട്ടും 71 ഐ ഇസി ബോർഡുകളും സ്ഥാപിച്ചു. ജനങ്ങൾക്ക് വൃത്തിയുള്ള ഇടങ്ങൾ നൽകുന്നതുവഴി വിനോദസഞ്ചാര മേഖലയുടെ വികസനം കൂടിയാണ് സാധ്യമാകുന്നത്.

മാലിന്യമുക്ത നവകേരളം ജനകീയ കാംപയിൻ - ഇനി ഞാൻ ഒഴുകട്ടെ മൂന്നാംഘട്ടം കാംപയിന്റെ ഭാഗമായി ജില്ലയിലെ 62 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 346.43 കിലോമീറ്റർ മാലിന്യം നീക്കി പുനരുജീവിപ്പിച്ചാണ് ഈ മികച്ച നേട്ടം ജില്ല കരസ്ഥമാക്കിയത്. ഒപ്പം തൃത്താല നിയോജകമണ്ഡലത്തിലെ സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായും ജലസംരക്ഷണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്.

ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് മികച്ച പ്രകടനം കാഴ്ചവെച്ച ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളെയും നഗരസഭയെയും വിദ്യാലയങ്ങളെയും കലാലയങ്ങളെയും സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു.

പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പാലക്കാട് നഗരസഭാ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ഷൊർണ്ണൂർ നഗരസഭാ ചെയർമാൻ എം കെ ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സേതുമാധവൻ, തദ്ദേശ സ്വയംഭരണ വകുപ്പ് സെപ്യൂട്ടി ഡയറക്ടർ കെ ഗോപിനാഥൻ, നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ പി സെയ്തലവി, ജില്ലാ  ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ടി എസ് ശുഭ , ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ജി വരുൺ, പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Tags