കശ്മീർ സിൽക്ക് സാരിയും പശ്മീന ഷാളും വേണോ; സരസ്സിലേക്ക് പോരൂ
പാലക്കാട് :പ്രകൃതി കശ്മീരിന് നൽകിയ മനോഹാരിത മുഴുവൻ ഉൾക്കൊണ്ടാണ് ദേശീയ സരസ് മേളയിൽ കശ്മീരിലെ സ്റ്റാളുകളിലെ വിപണനം. കശ്മീർ സിൽക്ക്സ് സാരികളുടെ ശേഖരം സ്ത്രീകളുടെ മനം കവരുന്നതാണ്. കശ്മീരിൻ്റെ നൂ റ്റാണ്ടുകളുടെ ചരിത്രം പേറുന്ന പശ്മിന ഷാളുകളും സ്റ്റാളിൽ സുലഭമാണ്. കൂടാതെ കശ്മീരി കരകൗശല വിദഗ്ധരുടെ കരവിരുതിൽ വിരിഞ്ഞ ആരി എംബ്രാഡയറി വസ്ത്രങ്ങളും മേളയിലുണ്ട്. 1500 രൂപ മുതലാണ് സാരികളുടെ വില.
tRootC1469263">കേരളീയർക്കിടയിൽ പുതിയ ട്രൻ്റായി മാറിയ ബീഹാർ മധുബാനി ഡിസൈൻ സാരികൾ ചുരിദാർ തുടങ്ങിയവയും മേളയിലെ താരങ്ങളാണ്. കൂടാതെബംഗാളി കോട്ടൺ, തമിഴ്നാട് പട്ട്, കേരള മ്യൂറൽ പെയിൻ്റിങ്ങ് ഇങ്ങനെ സ്ത്രീകളുടെ മനം കവരുന്ന സാരികളുടെ വൻ ശേഖരമായി ദേശീയ സരസ് മേളമാറി. കശ്മിർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം തുളുമ്പുന്ന വിപണനമാണ് സരസ് മേള കാഴ്ചവെക്കുന്നത്.
.jpg)


