കരട് വോട്ടർ പട്ടികയുടെ പ്രകാശനം: പാലക്കാട് ജില്ലയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

PALAKKADVOTE
PALAKKADVOTE

പാലക്കാട് : എസ്.ഐ.ആർ 2026 കരട് വോട്ടർ പട്ടികയുടെ പ്രകാശനം ജില്ലയിൽ നടന്നു. കരട് വോട്ടർ പട്ടികയുടെ ജില്ലാതല പ്രകാശനം പാലക്കാട്, കോങ്ങാട് മണ്ഡലങ്ങളിലെ ഇലക്ടറൽ രജിസ്ട്രേഷൻ  ഓഫീസറായ പാലക്കാട് റവന്യൂ ഡിവിഷണൽ ഓഫീസർ കെ. മണികണ്ഠന് നൽകി ജില്ലാ കലക്ടർ മാധവികുട്ടി എം.എസ് നിർവഹിച്ചു. ഇതോടൊപ്പം ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും കരട് വോട്ടർ പട്ടികയുടെ പ്രകാശനം  അതത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് നൽകി നിർവഹിച്ചു.

tRootC1469263">

ഒക്ടോബർ 27 അടിസ്ഥാനമാക്കിയുള്ള വോട്ടർ പട്ടികയിലുണ്ടായിരുന്ന മുഴുവൻ വോട്ടർമാർക്കും (23,31,567) എന്യൂമറേഷൻ ഫോം നൽകിയിട്ടുണ്ട്. പൂരിപ്പിച്ച് തിരികെ കിട്ടിയ 21,41,276 ഫോമുകളും ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. തിരികെ ലഭിക്കാത്തവരും എ.എസ്. ഡി പട്ടികയിൽ ഉൾപ്പെട്ടവരുമായ 1,90,291 പേരുടെ വിവരങ്ങൾ പട്ടികയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ആശങ്കപ്പെടേണ്ടതില്ല. പുതിയതായി പേര് ചേർക്കുന്നതിന് ജനുവരി 22 വരെ ഫോം 6 വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അവസാന എസ്.ഐ.ആർ നടന്ന 2002 മായി ബന്ധം സ്ഥാപിക്കാൻ കഴിയാതിരുന്ന 1,61,661 കേസുകൾക്കും ഹിയറിംഗ് നോട്ടീസ് അയക്കും. ഇത്തരക്കാർക്ക്  ഫെബ്രുവരി 14 വരെ നടക്കുന്ന ഹിയറിംഗിൽ ഹാജരായി രേഖകൾ സമർപ്പിക്കാവുന്നതാണ്. എല്ലാ രാഷ്ട്രീയകക്ഷി പ്രതിനിധികളോടും പൂർണമായ സഹകരണവും പിന്തുണയും അഭ്യർത്ഥിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ കക്ഷികളും കരട് പരിശോധിച്ച് ആവശ്യമായ സഹായം വോട്ടർമാർക്കും അധികൃതർക്കും നൽകണമെന്ന് അഭ്യർത്ഥിച്ചു. അംഗീകൃത ദേശീയ സംസ്ഥാന രാഷ്ട്രീയ കക്ഷികൾക്ക് പട്ടികയുടെ പകർപ്പ് സൗജന്യമായി അതാത് ഇ.ആർ.ഒ ഓഫീസുകളിൽ നിന്ന് ലഭിക്കുന്നതാണ്.

 ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജില്ലാ ഇലക്ഷൻ അസിസ്റ്റന്റ് പി.എ ടോംസ്, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags