ഇംഗ്ലീഷ് അധ്യാപകരുടെ ഒഴിവ്
Aug 19, 2026, 19:51 IST
പാലക്കാട് : പാലക്കാട് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട്, അഗളി ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് (ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്‌കിൽസ്) അദ്ധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത- ഇംഗ്ലീഷ് വിഷയത്തിൽ എം.എ, ബി.എഡ്, സെറ്റ്. തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഓഗസ്റ്റ് 31ന് ഉച്ചയ്ക്ക് രണ്ടിനകം സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ: 9447522338, 9895853986.
.jpg)

