പാലക്കാട് മലമ്പുഴയിൽ പുലിയെ കണ്ടു ; പ്രദേശത്ത് ജാഗ്രത നിർദേശം
Updated: Dec 1, 2025, 18:40 IST
പാലക്കാട് മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടർന്ന് പ്രദേശത്ത് ജാഗ്രത നിർദേശം നൽകി. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം.
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് പൊലീസിന്റെയും വനം വകുപ്പ് നിർദേശം.
.jpg)


