പാലക്കാട് കൊടുന്തരപ്പുള്ളിയില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവം: അച്ഛന്‍ റിമാന്‍ഡില്‍

The incident of a youth being stabbed to death in Koduntharapully Palakkad Father remanded
The incident of a youth being stabbed to death in Koduntharapully Palakkad Father remanded

ആക്രമണത്തിനിടെ അടിതെറ്റി നിലത്ത് വീണ യുവാവില്‍ നിന്ന് കത്തി പിടിച്ചു വാങ്ങിയ അച്ഛന്‍ കഴുത്തിലും മുതുകിലും വെട്ടി

പാലക്കാട്: കൊടുന്തരപ്പുള്ളിയില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ അച്ഛന്‍ റിമാന്‍ഡില്‍. കൊടുന്തിരപ്പുള്ളി അണ്ടലംകാട് നെടുംപറമ്പ് വീട്ടില്‍ ശിവനെ (60)യാണ് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ശിവന്റെ മകന്‍ സിജില്‍ (31) ആണ് തിങ്കള്‍ രാത്രി ഏഴോടെ വെട്ടേറ്റ് മരിച്ചത്. വെട്ടേറ്റ്് സമീപത്തെ വീട്ടിലെത്തിയ യുവാവിനെ സുഹൃത്തുക്കള്‍ ബൈക്കില്‍ ജില്ലാ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരിച്ചു.

tRootC1469263">

സ്ഥിരം കുറ്റവാളിയായ സിജിലിനെതിരെ വിവിധ സ്റ്റേഷനുകളിലായി 21 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ലഹരിക്കടിമയും കാപ്പ കേസ് പ്രതിയുമായ യുവാവ് വീട്ടിലും നാട്ടിലും പ്രശ്‌നമുണ്ടാക്കുന്നത്് പതിവായിരുന്നു. ഇടക്ക് കോയമ്പത്തൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കു പോയെങ്കിലും അവിടെയും പ്രശ്‌നമുണ്ടാക്കി മടങ്ങിയെത്തി. കഴിഞ്ഞ ദിവസം ലഹരി ഉപയോഗിച്ച് വീട്ടിലെത്തിയ ഇയാള്‍ ആദ്യം ഭാര്യ ദൃശ്യയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് സിജിലിന്റെ അച്ഛനും അമ്മയും ചേര്‍ന്ന് യുവതിയെ മുറിക്കുള്ളിലേക്ക് മാറ്റി സുരക്ഷിതയാക്കി.

ഇതില്‍ പ്രകോപിതനായ സിജില്‍ അച്ഛനെയും അമ്മയെയും വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ അടിതെറ്റി നിലത്ത് വീണ യുവാവില്‍ നിന്ന് കത്തി പിടിച്ചു വാങ്ങിയ അച്ഛന്‍ കഴുത്തിലും മുതുകിലും വെട്ടി. രക്തസ്രാവം തടയാന്‍ യുവാവ് തന്നെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കെട്ടി. തുടര്‍ന്ന് വീടിനകത്തും മറ്റും പോയി. തുടര്‍ന്നാണ് സമീപത്തെ വീട്ടിലേക്ക് പോയത്. അവിടെ നിന്നാണ് സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചത്. ടൗണ്‍ നോര്‍ത്ത് പോലീസാണ് കേസ് അന്വേഷിക്കുന്നത്.

Tags