പാലക്കാട് മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

The father killed his son who was causing a ruckus in Palakkad after drinking
The father killed his son who was causing a ruckus in Palakkad after drinking

സംഭവത്തിന് ശേഷം ഒളിവില്‍പോയ ശിവനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

പാലക്കാട്: മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. കൊടുന്തരപ്പുള്ളി ഷിജിലിനെയാണ് അച്ഛന്‍ ശിവന്‍ വെട്ടി കൊലപ്പെടുത്തിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. കാപ്പ കേസിലെ പ്രതിയായ ഷിജിലിനെ ജില്ലാകലക്ടറുടെ നിര്‍ദേശപ്രകാരം നാടു കടത്തിയതായിരുന്നു. രണ്ട് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഷിജില്‍ വീട്ടില്‍ മദ്യപിച്ച് ബഹളംവെക്കുക പതിവാണ്.

tRootC1469263">

ഇന്നലെ വൈകീട്ട് ബഹളം വെച്ചതോടെ പ്രകോപിതനായ പിതാവ് വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവത്രെ. രക്തംവാര്‍ന്ന് കിടന്നിരുന്ന ഷിജിലിനെ സമീപവാസികള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിജില്‍ ഒമ്പതോളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിന് ശേഷം ഒളിവില്‍പോയ ശിവനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഉടനെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Tags