നഗ്നതാ പ്രദര്‍ശനം: പ്രതിക്ക് ഒന്നര വര്‍ഷം കഠിനതടവും പിഴയും

court
court

പാലക്കാട്: പതിനേഴുകാരിയോട് നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതിക്ക് ഒന്നര വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. എലപ്പുള്ളി രാമശ്ശേരി കോവില്‍പാളയം സ്വദേശി മണികണ്ഠ(37)നെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്. പിഴ തുക അതിജീവിതക്ക് നല്‍കാനും വിധിയായി. 

പിഴ അടയ്ക്കാത്ത പക്ഷം രണ്ടുമാസം അധിക കഠിന തടവ് അനുഭവിക്കണം. രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന അതിജീവിതക്കെതിരെ നഗ്നത പ്രദര്‍ശനം നടത്തി മാനസികാഘാതം ഉണ്ടാക്കി എന്നാണ് പ്രോസിക്യൂഷന്‍ വാദം.

അന്നത്തെ വാളയാര്‍ എസ്.ഐ. ഹര്‍ഷാദ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. എസ്.സി.പി.ഒ. വിനോദ് അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ടി. ശോഭന, സി. രമിക എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ 10 സാക്ഷികളെ വിസ്തരിച്ച് 15 രേഖകള്‍ സമര്‍പ്പിച്ചു. ലൈസന്‍ ഓഫീസര്‍ എ.എസ്.ഐ. സതി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

Tags