പാലക്കാട് പി.എം.ജി.എച്ച്.എസിൽ അധ്യാപക ഒഴിവ്
May 30, 2026, 19:18 IST
പാലക്കാട് : പാലക്കാട് പി.എം.ജി.എച്ച്.എസിൽ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. എച്ച്.എസ്.എ സോഷ്യൽ സയൻസ്, എച്ച്.എസ്.എ ആർട്ട്, ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ രണ്ടിന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ എത്തണമെന്ന് പ്രധാന അധ്യാപകൻ അറിയിച്ചു. ഫോൺ: 9495761229.
.jpg)

