തമിഴ് വായനോത്സവം: പാലക്കാട് താലൂക്ക് തല മത്സരങ്ങൾ സംഘടിപ്പിച്ചു

TamilReadingFestival

പാലക്കാട് : പാലക്കാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് തല യു.പി, ഹൈസ്‌കൂൾ വിഭാഗം തമിഴ് വായനോത്സവം സംഘടിപ്പിച്ചു. സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിൽ നടന്ന പരിപാടി താലൂക്ക് സെക്രട്ടറി വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ടി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. താലൂക്ക് പ്രവർത്തക സമിതിയംഗം കെ.പി. കുമാരൻ, നാടക പ്രവർത്തകൻ കെ. വിജയകുമാർ, ഡയാന ദേവകൃപാലിനി ടീച്ചർ, ബിൻസി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നാടൻ പാട്ട് അവതരണവും നടന്നു.

tRootC1469263">

യു.പി വിഭാഗം മത്സരത്തിൽ സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലെ ശക്തിശ്രീ ഒന്നാം സ്ഥാനവും, കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസിലെ ശാമിലി രണ്ടാം സ്ഥാനവും, സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലെ തന്നെ മേഹ വർഷിണി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിൽ മരുതറോഡ് സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലെ ആർ ഹരിപ്രിയ  ഒന്നാം സ്ഥാനവും പി.എം.ജി.എച്ച്.എസിലെ എ സജ്ന  രണ്ടാം സ്ഥാനവും, മരുതറോഡ് സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലെ  ആർ രംഗനാഥൻ  മൂന്നാം സ്ഥാനവും നേടി.

Tags