സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം ജനുവരി രണ്ടാം വാരം

പാലക്കാട് : സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം ജനുവരി രണ്ടാം വാരം ചിറ്റൂര്‍ ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. കലോത്സവത്തിന്റെ നടത്തിപ്പിനായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചെയര്‍മാനായി 168 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. ഫിനാന്‍സ്, പബ്ലിസിറ്റി ആന്‍ഡ് അഡ്വര്‍ടൈസിങ്, രജിസ്‌ട്രേഷന്‍, ഫുഡ്, പ്രോഗ്രാം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് അക്കമഡേഷന്‍, സ്റ്റേജ് ആന്‍ഡ് പവലിയന്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്, വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍, വെല്‍ഫെയര്‍, ലോ ആന്‍ഡ് ഓര്‍ഡര്‍, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി, ട്രോഫി ആന്‍ഡ് സര്‍ട്ടിഫിക്കറ്റ് സോവിനീര്‍ എന്നിങ്ങനെ 14 കമ്മിറ്റികളാണ് രൂപീകരിച്ചത്.
ഓരോ കമ്മിറ്റികളിലും ചെയര്‍മാനായി ജനപ്രതിനിധികളും വൈസ് ചെയര്‍മാനായി വാര്‍ഡ് ജനപ്രതിനിധികളും കണ്‍വീനറായി ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ടുമാരും ജോയിന്‍ കണ്‍വീനറായി അധ്യാപകര്‍/മറ്റുദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ 12 അംഗങ്ങള്‍ ഉണ്ടായിരിക്കും. 39 ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, ഒന്‍പത് ഐ.എച്ച്.ആര്‍.ഡി ഉള്‍പ്പെടെ 48 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 1500 ഓളം വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുക.