പട്ടികജാതി- പട്ടികവർഗ കമ്മീഷൻ അദാലത്ത്: പാലക്കാട് ജില്ലയിൽ തീർപ്പാക്കിയത് 208 പരാതികൾ
പാലക്കാട് : സംസ്ഥാന പട്ടികജാതി- പട്ടികഗോത്രവർഗ കമ്മീഷൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും അഗളിയിലും നടത്തിയ ജില്ലാതല പരാതി പരിഹാര അദാലത്തിൽ പരിഗണിച്ച 43 കേസുകളിൽ 34 എണ്ണം തീർപ്പാക്കി. 11 എണ്ണം മാറ്റിവച്ചു. ഇതോടെ പാലക്കാട് ജില്ലയിൽ ഇതുവരെ ആറ് അദാലത്തുകളിലായി 272 പരാതികൾ പരിഗണിച്ചതിൽ 208 എണ്ണവും തീർപ്പാക്കിയതായി കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ അറിയിച്ചു.
പൊലിസ്, റവന്യൂ, പട്ടികജാതി/ പട്ടികവർഗം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി എത്തിയത്. പാലക്കാട് ഗവ. മെഡിക്കൽ കോളജ് നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ ചർച്ച നടത്തി. പട്ടികജാതി വികസന വകുപ്പിന് കീഴിലെ മെഡിക്കൽ കോളജ് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിശദപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് കമ്മീഷൻ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ, അംഗം അഡ്വ. സേതു നാരായണൻ എന്നിവർ നേതൃത്വം നൽകി. കമ്മീഷൻ അംഗം ടി.കെ. വാസുവിന്റെ നേതൃത്വത്തിലായിരുന്നു അഗളി മിനി സിവിൽ സ്റ്റേഷനിൽ അദാലത്ത് നടത്തിയത്.
.jpg)

