അട്ടപ്പാടിയില്‍ ചന്ദനക്കടത്ത്: അഞ്ചുപേര്‍ പിടിയില്‍
Feb 24, 2025, 23:47 IST


പാലക്കാട്: അട്ടപ്പാടിയില്‍ ചന്ദനം കടത്തുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വനം വകുപ്പ് പിടികൂടി. താവളം യൂസഫ്, തെങ്കര അബ്ബാസ്, ആനക്കട്ടി സ്വദേശികളായ ശേഖര്‍, രംഗന്‍, വിജയകുമാര്‍ എന്നിവരാണ് പിടിയിലായത്. അട്ടപ്പാടി തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമായ തൂവ ഭാഗത്ത് നിന്നും ചന്ദനമരം മുറിച്ചുകടത്തിയ സംഘമാണ് പിടിയിലായത്. അന്‍പത് കിലോ ചന്ദനവും കടത്താനുപയോഗിച്ച ഗുഡ്‌സ് ഓട്ടോയും അധികൃതര്‍ പിടികൂടിയിട്ടുണ്ട്.