സരസ് വേദിയിൽ ലാസ്യ നടനമാടി ആർ എൽ വി രാമകൃഷ്ണൻ
ചാലിശ്ശേരി: ലാസ്യ ഭാവത്തിന്റെ ചുവടുകളുമായി ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ ചാലിശ്ശേരിയുടെ മണ്ണിൽ മോഹിനിയാട്ടത്തിന്റെ വശ്യത പകർന്നു. ദേശീയ സരസ് മേളയുടെ ഭാഗമായി നടന്ന സാംസ്കാരിക സന്ധ്യയിലാണ് രാമകൃഷ്ണനും സംഘവും അരങ്ങിൽ നൃത്ത ചാരുത പകർന്നത്.
മുലയംപറമ്പ് മൈതാനിയിൽ ഒരുക്കിയ കൂറ്റൻ പന്തൽ ജനസാഗരമായി മാറി. പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപേ ഇരിപ്പിടങ്ങൾ നിറഞ്ഞുകവിഞ്ഞു. നിറഞ്ഞ കൈയടികളോടെയാണ് കാണികൾ രാമകൃഷ്ണനെ വേദിയിലേക്ക് സ്വീകരിച്ചത്.സ്നേഹവും ഭക്തിയും വിരഹവും സമന്വയിപ്പിച്ച ഭാവങ്ങളോടെ..ഉറച്ച ചുവടുകളും കൃത്യമായ മുദ്രകളും...കലയ്ക്ക് വർണ്ണമില്ലെന്നും ലിംഗമില്ലെന്നും തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
tRootC1469263">സരസ് മേളയിൽ രാമകൃഷ്ണൻ്റെ നൃത്തം കാണാൻ എത്തിയവരിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു.ഒരു കലാകാരന് നൽകാവുന്ന ഏറ്റവും വലിയ അംഗീകാരമായും ചാലിശ്ശേരിയിലെ സാംസ്കാരിക രാവ് മാറി.മന്ത്രി എം.ബി രാജേഷ് ആർ . എൽ. വി രാമകൃഷ്ണനെ ആദരിച്ചു.
.jpg)


