പാലക്കാട് സാമൂഹ്യ പഠന മുറികളിലേക്ക് ഫെസിലിറ്റേറ്റർ നിയമനം, അപേക്ഷിക്കാം
Jun 16, 2025, 19:25 IST
പാലക്കാട് : പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ സർക്കാർ പതി, മല്ലൻചള്ള, വടകരപതി ഗ്രാമപഞ്ചായത്തിലെ മല്ലമ്പതി എന്നീ സാമൂഹ്യ പഠന മുറികളിലേക്ക് ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. ബി.എഡ്, ഡി.എഡ്, ബിരുദം എന്നീ യോഗ്യതയുള്ള തദ്ദേശീയരായ പട്ടികവർഗ്ഗ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 26 ന് രാവിലെ 11ന് പാലക്കാട് സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന പട്ടിക വർഗ്ഗ വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 0491 2505383 .
tRootC1469263">.jpg)


