പാലക്കാട് ജില്ലാ എയ്ഡ്സ് കൺട്രോൾ യൂണിറ്റിൽ നിയമനം: ജനുവരി 24 വരെ അപേക്ഷിക്കാം
Jan 17, 2026, 19:45 IST
പാലക്കാട് : ജില്ലാ എയ്ഡ്സ് കൺട്രോൾ യൂണിറ്റിന് കീഴിൽ ഡാറ്റാ മോണിറ്ററിങ് ആൻഡ് ഡോക്യുമെന്റേഷൻ ഓഫീസർ (DMDO) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പബ്ലിക് ഹെൽത്ത്, ഹെൽത്ത് കെയർ മാനേജ്മെന്റ്, സോഷ്യൽ സയൻസ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാവണം. ഉദ്യോഗാർത്ഥികൾക്ക് 2026 ജനുവരി 24-ന് 45 വയസ്സ് കവിയാൻ പാടില്ല. താൽപ്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമും യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 24-ന് വൈകീട്ട് അഞ്ചിന് മുൻപായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9003458999
.jpg)


