ടിവിയുടെ റിമോട്ട് നൽകിയില്ല ; പാലക്കാട് 12 കാരൻ ആത്മഹത്യ ചെയ്തു

thachambara

 പാലക്കാട്: തച്ചമ്പാറയിൽ 12 കാരൻ ജീവനൊടുക്കി. മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ് ആണ് മരിച്ചത്. സഹോദരൻ ടിവിയുടെ റിമോട്ട് നൽകാത്തതിൽ പ്രകോപിതനായതോടെയാണ് സംഭവമെന്നാണ് വിവരം. 

വീട്ടിന്റെ തട്ടിൻ പുറത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags