പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് നാളെ , പോളിങ് രാവിലെ ഏഴുമുതൽ
Dec 10, 2025, 19:21 IST
പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പ് നാളെ(ഡിസംബർ 11). പോളിങ് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് ആറ് വരെ തുടരും. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മുൻസിപാലിറ്റികളിലായി 6724 സ്ഥാനാർഥികളാണ് ജില്ലയിൽ മാറ്റുരയ്ക്കുന്നത്. അന്തിമ വോട്ടർ പട്ടിക പ്രകാരം 2,86,24558 വോട്ടർമാരാണ് ജില്ലയിലുളളത്. 3054 പോളിംഗ് ബൂത്തുകളുണ്ട്. ഡിസംബർ 13 ന് രാവിലെ എട്ട് മുതൽ 20 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും.
tRootC1469263">ഡിസംബർ ഒൻപത് വൈകീട്ട് ആറ് മുതൽ വോട്ടെടുപ്പ് ദിവസമായ 11ന് പോളിങ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നീട് വോട്ടെണ്ണൽ ദിവസമായ ഡിസംബർ 13നും ഡ്രൈ ഡേ ആയിരിക്കും.
.jpg)

